സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷക്ക് നാളെ തുടക്കം, സൗദിയിലെ വിദ്യാർഥികൾക്ക്‌ നിര്‍ദേശങ്ങള്‍

ജിദ്ദ- സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷക്ക്  നാളെ തുടക്കം. രാവിലെ ആറര മുതല്‍ ഏഴര വരെയായിരിക്കും പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
അഡ്മിറ്റ് കാര്‍ഡുകളില്‍ കാണിച്ചിരിക്കുന്നത് ഇന്ത്യന്‍ സമയമാണെന്നും സ്‌കൂളില്‍നിന്ന് നല്‍കിയ സമയ പട്ടിക പിന്തുടരണമെന്നും ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പരീക്ഷാ കേന്ദ്രം സൂപ്രണ്ട് ഡോ. ഇഫ്തിഖാര്‍ ജാവേദ് അറിയിച്ചു.
രാവിലെ 7.30 ന് ശേഷം എത്തുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7.15 മുതല്‍ പരീക്ഷാ മുറികളിലേക്ക് പ്രവേശിപ്പിക്കും. ഏഴരക്ക് ഉത്തരക്കടലാസും 7.45 ന് ചോദ്യപേപ്പറുകളും നല്‍കും. എട്ട് മണിക്ക് പരീക്ഷ തുടങ്ങും.
സൗദി അറേബ്യയില്‍ ഇക്കുറി കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

 

Latest News