അഞ്ചു വസ്സുകാരിയെ 12 കാരന്‍ ബലാത്സംഗം ചെയ്തു; പ്രതി ജുവനൈല്‍ ഹോമില്‍

ഖുന്തി- പന്ത്രണ്ട് വയസ്സുകാരന്‍ അഞ്ചു വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.  ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.  
വീടിനടുത്തുള്ള ഒരു കടയില്‍ നിന്ന് ശീതളപാനീയം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ അവിടെ തനിച്ചായിരുന്ന ആണ്‍കുട്ടി ബലാത്സംഗം ചെയ്യുകയായിരുന്നു.
തോര്‍പ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. ഞായറാഴ്ച ആണ്‍കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് അമന്‍ കുമാര്‍ പറഞ്ഞു.
റിമാന്‍ഡ് ചെയ്ത കുട്ടിയെ റാഞ്ചിയിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

 

Latest News