വാഷിംഗ്ടണ്‍- യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് കോവിഡ് 19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഐസൊലേഷനില്‍ പോകുമെന്നും വസതിയില്‍ ജോലി തുടരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രസിഡന്റ് ജോ ബൈഡനുമായി പ്രഥമ വനിത ജില്‍ ബൈഡനുമായോ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പ്രസ് സെക്രട്ടറി കിര്‍സ്റ്റണ്‍ അലന്‍ വ്യക്തമാക്കി.
സമീപകാല യാത്രകള്‍ കാരണമാണ് അവര്‍ പ്രസിഡന്റുമായോ പ്രഥമ വനിതയുമായോ അടുത്ത ബന്ധം പുലര്‍ത്താതിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.