കാമുകന്മാരോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

പത്തനംതിട്ട- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ഥിനികളെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പതിനെട്ടു വയസ് തികഞ്ഞിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിക്ക് 17 വയസു മാത്രമാണ് പ്രായം. തന്റെ കാമുകനോട് 18 വയസ് തികഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് അയാള്‍ നാടുവിടാന്‍ തയാറായതെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി . തിരുമൂലപുരത്തെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുറ്റൂര്‍ , റാന്നി സ്വദേശിനികളാണ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കാമുകന്മാര്‍ക്കൊപ്പം പോയത് . നെടുമങ്ങാട് സ്വദേശി മൂനീര്‍ , കുറ്റിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് പെണ്‍കുട്ടികളുമായി സ്ഥലം വിട്ടത് . മുനീറിനൊപ്പം പോയ പെണ്‍കുട്ടിക്ക് 18 വയസു തികഞ്ഞിരുന്നു . വിഷ്ണുവിനൊപ്പം പോയ കുട്ടിക്കാണ് 17 വയസുള്ളത് .ശനിയാഴ്ചയാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. കുട്ടികള്‍ കാമുകന്മാര്‍ക്കൊപ്പം അവരുടെ വീട്ടിലേക്കാണ് പോയത് . അവിടെ ചെന്നിറങ്ങിയതിന് പിന്നാലെ അതാത് സ്ഥലങ്ങളിലെ പോലീസുകാര്‍ ചെന്ന് കസ്റ്റഡിയില്‍ എടുത്തു . ഞായറാഴ്ച തിരുവല്ലയില്‍ എത്തിച്ച കമിതാക്കളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.  പീഡനം നടക്കാത്തതിനാലും ഒരാള്‍ക്ക് 18 തികഞ്ഞതിനാലും പോലീസ് കേസെടുത്തിട്ടില്ല.

 

Latest News