ആലപ്പുഴ- അമിതമായി മദ്യപിച്ച് കാറിനുള്ളില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ പോലീസിന് കൈമാറി. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരില്‍ ചിലര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ ഇവരെ കണ്ടത്. കൊട്ടാരത്തില്‍പ്പടിക്കു സമീപമാണ് കാറിനുള്ളില്‍ രണ്ടുപേരും ബഹളമുണ്ടാക്കിയത്.
രണ്ടുപേരും അമിതമായി മദ്യപിച്ച നിലയിലായിരുന്നു. സ്ത്രീ ആരാണെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിച്ചത്. എന്നാല്‍ ഇയാള്‍ മര്‍ദിച്ചെന്ന് സ്ത്രീ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വാടകക്കെടുത്ത കാറിലാണ് ഇവര്‍ എത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് ചെന്നിത്തല സ്വദേശിയായ ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു. മുതുകുളം സ്വദേശിയായ സ്ത്രീയെ വിട്ടയച്ചു.






