തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; 16 യൂട്യൂബ് ചാനലുകള്‍ കൂടി കേന്ദ്രം ബ്ലോക്ക് ചെയ്തു

ന്യൂദല്‍ഹി- ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങള്‍, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 16 യൂട്യൂബ്  വാര്‍ത്താ ചാനലുകളെ കൂടി കേന്ദ്രം തടഞ്ഞു.
ചാനലുകള്‍ ബ്ലോക്ക് ചെയ്തതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് അറിയിച്ചത്.
രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാനും ക്രമസമാധാനനില തകര്‍ക്കാനും സാമുദായിക സൗഹാര്‍ദം വഷളാക്കാനും ഈ ചാനലുകള്‍ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മന്ത്രാലയം ആരോപിച്ചു.
ബ്ലോക്ക് ചെയ്ത 16 യൂട്യൂബ് ന്യൂസ് ചാനലുകളില്‍ 10 എണ്ണം ഇന്ത്യയില്‍ നിന്നുള്ളതും ആറെണ്ണം പാക്കിസ്ഥാന്‍ ആസ്ഥാനമായതുമാണ്. ഇവയ്ക്ക് 68 കോടിയിലധികം വ്യൂവേഴ്ഷിപ്പ് ഉണ്ടായിരുന്നു.
ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി  ഈ മാസം ആദ്യം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 22 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തിരുന്നു.

 

Latest News