വളാഞ്ചേരിയില്‍ കുഴല്‍പണവുമായി  ദമ്പതികള്‍  പിടിയില്‍

മലപ്പുറം- വളാഞ്ചേരിയില്‍ കുഴല്‍പണവുമായി ദമ്പതികള്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഞ്ചയ് താനാജി സബ്കല്‍ ഭാര്യ അര്‍ച്ചന എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 117ഗ്രാം സ്വര്‍ണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വളാഞ്ചേരിയില്‍ നടന്ന വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. വളാഞ്ചേരിയില്‍ നിന്ന് മാത്രം നാലുമാസത്തിനിടെ എട്ടുകോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പോലീസ് പിടിച്ചെടുത്തത്.
 

Latest News