280 കോടിയുടെ  മയക്കുമരുന്നുമായി  ഗുജറാത്തിലെത്തിയ  പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍

അഹമ്മദാബാദ്- 280 കോടി രൂപയുടെ മയക്കുമരുന്നുമായി പാക്കിസ്ഥാന്‍ ബോട്ട് ഗുജറാത്തില്‍ പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തു.  ബോട്ടിലുണ്ടായിരുന്നത് 280 കോടി രൂപ വില വരുന്ന ഹെറോയിന്‍ ആണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. അല്‍ ഹജ് എന്ന പാക്കിസ്ഥാന്‍ ബോട്ടാണ് പിടിയിലായത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന ബോട്ടിനെ ഇന്ത്യന്‍ സേന വളയുകയും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായുമായിരുന്നു. ബോട്ടിനെയും, ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെയും സേന ഗുജറാത്തിലെ കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തെത്തിച്ചു. കസ്റ്റഡിയിലെടുത്ത ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. 
 

Latest News