എം.വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കണ്ണൂര്‍- സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഹരിദാസന്‍ വധക്കേസില്‍ പ്രതിയെ ഒളിവില്‍ താമസിച്ചതിന് അറസ്റ്റിലായ രേഷ്മ. എം.വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എം.വി ജയരാജന്‍, കാരായി രാജന്‍ തുടങ്ങിയ സി.പി.എം നേതാക്കള്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്നാണ് പരാതി.

പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രേഷ്മ പറയുന്നു. പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാവുന്ന കേസ്സായിട്ടും അര്‍ധരാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി എന്ന് പരാതിയില്‍ പറയുന്നു.

കൂത്തുപറമ്പ് സി.ഐ മോശമായി സംസാരിച്ചു. പോലീസ് കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചില്ല. താനും ഭര്‍ത്താവും സി.പി.എം അനുഭാവികളാണെന്നും കേസില്‍ നിരപരാധിയാണെന്നുമാണ് പരാതിയിലുള്ളത്.

 

Latest News