കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി മുസ്‌ലിം ലീഗും

ന്യൂദൽഹി-എൻ ഡി എ സർക്കാരിനെതിരെ മുസ്‌ലിം ലീഗ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി.  ഇന്നലെ പാർട്ടിയുടെ ലോക്‌സഭ ലീഡർ പി കെ കുഞ്ഞാലിക്കുട്ടിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സെക്രട്ടറിക്ക് സമർപ്പിച്ചത്.  ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജനോട് ചൊവ്വാഴ്ച തന്നെ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

കേന്ദ്ര സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ജനങ്ങൾക്ക് നിരാശ മാത്രമാണ് മോഡി സർക്കാരിന് നൽകാനായത്.  കർഷകരും, സാധാരണക്കാരുമടക്കമുള്ളവർ ദുരിതത്തിലാണ്.  ടി ഡി പി, വൈ എസ് ആർ കോൺഗ്രസ്, സി പി എം, ആർ എസ് പി എന്നീ കക്ഷികൾ സമർപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്താങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
 

Latest News