അബ്ദുള്ളക്കുട്ടിക്ക് ട്രോളന്മാര്‍ സ്വീകരണം തുടങ്ങി

കണ്ണൂര്‍- ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കി തുടങ്ങിയിട്ടില്ലെങ്കിലും ട്രോളന്മാര്‍ തുടങ്ങി.
അദ്ദേഹം ലക്ഷദ്വീപില്‍ എത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോ ആണ് നെറ്റിസണ്‍സ് പ്രചരിപ്പിക്കുന്നത്.
ബദര്‍ യുദ്ധത്തെ കുറിച്ച് മോയിന്‍കുട്ടി എഴുതിയ പാട്ടുമായാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ലക്ഷദ്വീപില്‍ അദ്ദേഹത്തിന് ബി.ജെ.പി സ്വീകരണം ഒരുക്കിയിരുന്നത്.

 

Latest News