Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുക്കാന്‍ മടി, കര്‍ണാടകയില്‍നിന്ന് ഞെട്ടിക്കുന്ന കണക്കുകള്‍

ബംഗളൂരു- കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ കര്‍ണാടകം ഏറെ പിന്നില്‍. ഏപ്രില്‍ 23 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കര്‍ണാടകയിലെ 15 ജില്ലകളില്‍ ജനറല്‍ വിഭാഗത്തിലെ ഒരാള്‍ പോലും കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചിട്ടില്ല. 18 മുതല്‍ 59 വയസ് വരെയുള്ളവരെയാണ് ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബെല്ലാരി, ബഗള്‍ക്കോട്ട്, ഹസന്‍, റായിച്ചൂര്‍, മാണ്ഡ്യ, ബിദര്‍, ചിത്രദുര്‍ഗ, കോളാര്‍, ഹവേരി, കൊപ്പാള്‍, ചിക്കബലപ്പുര, ഗഡഗ്, യദ്ഗീര്‍, ചമരാജനഗര്‍, രാമനഗര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇതുവരെയായും കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കാത്തത്. അതേസമയം വിജയപുര ജില്ലയില്‍ ശനിയാഴ്ച മൂന്ന് പേര്‍ ആദ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ എടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നാം ഡോസ് സൗജന്യമല്ലാത്തതിനാലാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും തയാറാകാത്തതിന് കാരണമെന്ന് കരുതുന്നു. 389 രൂപയാണ് മൂന്നാം ഡോസ് വാക്‌സിന് വേണ്ടി കര്‍ണാടകയിലെ ആശുപത്രികള്‍ ഈടാക്കുന്നത്. ഇതിനു പുറമേ മിക്ക ആശുപത്രികളിലും വാക്‌സിന്‍ ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്. ബെല്ലാരിയിലെ ഒരു സ്വകാര്യ ആശുപത്രിയും കോവിഡ് വാക്‌സിന് വേണ്ടിയുള്ള പുതിയ ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമല്ലെന്നതിന് പുറമേ ദൗര്‍ലഭ്യവും ഈ സാഹചര്യത്തിന് പിന്നിലുണ്ടെന്ന് അധികൃതര്‍ കരുതുന്നു.

 

Latest News