ഉത്സവത്തിനിടെ പെണ്‍കുട്ടിയെ കടത്തി, പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

കൊല്ലം- കുന്നിക്കോട്ട് പതിനഞ്ചുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ കേസ് പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തലവൂര്‍ അരിങ്ങട ഞെക്കന്‍കോട് കിഴക്കേതില്‍ വീട്ടില്‍ അനീഷ്‌കുമാറാണ് (25) പിടിയിലായത്.

ഉത്സവത്തിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രി ബൈക്കില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരേ നേരത്തേയും പോക്സോ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News