മലപ്പുറത്ത് വന്‍ കഞ്ചാവു വേട്ട; ആന്ധ്ര സ്വദേശിനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം- കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് ദേശീയ പാത 66-ല്‍ തിരൂരങ്ങാടിക്കടുത്ത വെന്നിയൂരില്‍ പോലീസ് പിടികൂടി. സംഭവത്തില്‍ അന്ധ്ര പ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി എന്നിവരേയും ഇടുക്കി സ്വദേശി അഖില്‍ എന്ന യുവാവിനേയം പോലീസ് പിടികൂടി. ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണത്തിനെത്തിച്ചതാണിതെന്ന് സംശയിക്കപ്പെടുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Latest News