ന്യൂദല്‍ഹി- ദല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു. ഏപ്രില്‍ 20 ന് വീടിനു പുറത്തുവെച്ചാണ് ജിതേന്ദര്‍ ചൗധരിക്ക് വെടിയേറ്റത്. വ്യക്തിവൈരാഗ്യവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കവുമാണ് കൊലാപതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ അക്രമികള്‍ ചൗധരിയെ പുറത്തേക്ക് വിളിച്ച ശേഷം നിറയൊഴിക്കുകയായിരുന്നു. ഉജ്വല്‍ എന്ന ഗൗരവ് (26), രാജ(22), ബിട്ടു (29), സൗരഭ് കതാരിയ (18) എന്നിവരാണ് അറസ്റ്റിലായത്.






