പൂനെ-ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി ഭീഷണി പ്പെടുത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. 30 കാരിയായ വിവാഹിത നല്‍കിയ പരാതിയിലാണ് ട്രാഫിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിക്രം ഗണപത് ഫഡ്താരെ (34) യെ അറസ്റ്റ് ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥനെ പിംപ്രി ചിഞ്ച്‌വാഡ് പോലീസാണ് അറസ്റ്റ് ചെയ്തത്.
പൂനെയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെയാണ്
ഭിലാരെവസ്തി പ്രദേശത്ത് താമസിക്കുന്ന പോലീസുകാരന്‍ പീഡിപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് ഫഡ്താരെയുമായി ബന്ധപ്പെട്ടതെന്നും പിന്നീട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ ഇയാള്‍ 2021 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ ഭീഷണിപ്പെടുത്തുകയും ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.
പിംപ്രിയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുവര്‍ക്കും വൈദ്യ പരിശോധന നടത്തി.






