ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; പ്രധാന മന്ത്രി അടിയന്തര യോഗം വിളിച്ചു 

ന്യൂദല്‍ഹി- ഇന്ത്യയില്‍  കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 522193 ആയി.നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികള്‍. 1,755 പേരാണ് ഇന്നലെ രോഗ മുക്തരായത്. ഇതോടെ ആകെ രോഗ മുക്തരുടെ എണ്ണം 42519479. ഇതുവരെയായി 1,87,67,20,318 പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചു.
 

Latest News