കവര്‍ച്ചാ ശ്രമം: മുത്തൂറ്റിന്റെ പഞ്ചാബ്, ഹരിയാന ശാഖകളില്‍ സുരക്ഷ ശക്തമാക്കി

കൊച്ചി- പഞ്ചാബിലും ഹരിയാനയിലും മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ വന്‍ കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം പഞ്ചാബിലെ തരന്‍തരാന്‍ ജില്ലയിലാണ് മൂത്തൂറ്റ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. മൂത്തൂറ്റ് ഫിനാന്‍സിന്റെ സുരക്ഷാ സംവിധാനവും, പോലീസിന്റെ കൃത്യമായ ഇടപെടലുമാണ് സംഘത്തിന്റെ പദ്ധതി പരാജയപ്പെടുത്തിയത്.
നേരത്തെയും ആക്രമണം നടത്താന്‍ ക്രിമിനല്‍ സംഘം പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഈ സംഘത്തിലെ ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭീഷണി നിലനില്‍ക്കുന്നതായി പോലീസ് പറയുന്നു. തുടര്‍ന്ന് മുത്തൂറ്റ് ശാഖകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കവര്‍ച്ചാ ഭീഷണിയുള്ള തരന്‍ തരാന്‍ സിറ്റി, മോഗ, പഞ്ച്കുല മേഖല, വടക്കന്‍ മേഖലയിലെ മറ്റ് മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ എന്നിവിടങ്ങളില്‍ പുറത്ത് ഇതിനകം സായുധരായ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. അധിക സുരക്ഷക്കായി പ്രത്യേക സുരക്ഷിത മുറികളിലാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. കമ്പനിയില്‍ പണയം വച്ചിരിക്കുന്ന എല്ലാ ആഭരണങ്ങളും ടാംപര്‍ പ്രൂഫ് പാക്കിംഗില്‍ സീലും ചെയ്തു.

 

 

Latest News