ഹറം പള്ളിയിലെത്തുന്നവര്‍ക്ക് സമ്മാനമായി ഖുര്‍ആനും മുസല്ലയും

മക്ക- കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം ഹറം പള്ളിയിലെത്തിയ വിശ്വാസികളെ ഖുര്‍ആന്‍ കോപ്പിയും നമസ്‌കരിക്കാനുള്ള മുസല്ലയും നല്‍കി ഖുര്‍ആന്‍ വിഭാഗത്തിന്റെ സ്വീകരണം. വിശുദ്ധ മാസത്തിന്റെ അവസാന പത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഇഅ്തികാഫിനായി ഹറം പള്ളിയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം കടുത്ത നിയന്ത്രണങ്ങളുണ്ടായതിനാല്‍ ഈ വര്‍ഷം ധാരാളം പേരാണ് ഇഅ്തികാഫിനായി എത്തുന്നത്. ഇവര്‍ക്കാണ് പള്ളിയുടെ പുറംഭാഗത്ത് വെച്ച് ഖുര്‍ആനും മുസല്ലയും വിതരണം ചെയ്യുന്നത്. ഇഹ്ദാആത്ത് (സമ്മാനം) എന്ന പരിപാടിയുടെ ഭാഗമായാണ് ഇവ രണ്ടും സൗജന്യമായി വിതരണം ചെയ്യുന്നത്. ഹറം പള്ളിയുടേയും പ്രവാചക പള്ളിയുടേയും ഭരണ വിഭാഗം നല്‍കുന്ന നിസ്‌കരിക്കാനുള്ള മുസല്ലയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ ഖുര്‍ആന്‍ അച്ചടിക്കുന്ന  കിംങ് ഫഹദ് കോംപ്ലക്‌സില്‍ നിന്നു പ്രിന്റ് ചെയ്യുന്ന ഏറ്റവും പുതിയ ഖുര്‍ആന്‍ പതിപ്പുമാണ് വിശ്വാസികള്‍ക്ക് ഉപഹാരമായി നല്‍കുന്നതെന്ന്  ഖുര്‍ആന്‍ വിഭാഗത്തിന്റെ ഡയരക്ടര്‍ ഹംസത്തു സാലിമി വ്യക്തിമാക്കി. ഹറം കാര്യ മേധാവി ഡോ.അബ്ദുറഹ്‌മാന്‍ ബിന് അബ്ദുല്‍ അസീസ് സുദൈസിയുടെ നിര്‍ദേശവും ജനറല്‍ ഗൈഡന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി  ബദര്‍ ബ്ന്‍ അബുല്ലാഹില്‍ ഫരീഹിന്റെ നിരന്തരമായ ഫോളോഅപ്പും വഴി മികച്ച സേവനങ്ങളാണ് ഹറം പള്ളിയിലെത്തുന്നവര്‍ക്ക് നല്‍കുന്നത്.

 

 

Latest News