ജി. സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തി

ആലപ്പുഴ- ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരനെ ക്ഷണിതാവായി ഉള്‍പ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എ. വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹത്തിന് പാര്‍ട്ടി ഘടകം നിശ്ചയിച്ചത്. ആലപ്പുഴ ജില്ലാ ഡി.സി ബ്രാഞ്ചില്‍ മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന നേതാവുമായിരുന്ന ജി. സുധാകരന്‍ അംഗമായി തുടരാന്‍  യോഗം തീരുമാനിച്ചിരുന്നു.
പഴയ ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉണ്ടായിരുന്നവരെ പുതിയ കമ്മിറ്റിയിലും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ എച്ച്.സലാം എം.എല്‍.എ, ജി.രാജമ്മ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News