നെടുമ്പാശ്ശേരി- യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരിക്കു സമീപം മേക്കാട് തട്ടാരുപറമ്പില്‍ പ്രശോഭിനെ (30)യാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ചെങ്ങമനാട്, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുകളിലായി അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍. മയക്കുമരുന്ന് നിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നിവയടക്കം അഞ്ച് കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ്.എം. പ്രദീപ്കുമാര്‍, എസ്.ഐ പി.ജെ. കുര്യാക്കോസ്, എ.എസ്.ഐ മാരായ രാജേഷ്, സിനുമോന്‍, എസ്.സി.പി.ഒ ദീപ, സി.പി.ഒമാരായ ലിന്‍സന്‍, കൃഷ്ണരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.