Sorry, you need to enable JavaScript to visit this website.

ജനാധിപത്യവും വൈവിധ്യവും; മുഗൾ കാലഘട്ടം തുടങ്ങിയ സി.ബി.എസ്.ഇ പുസ്തകങ്ങളിൽനിന്ന് പുറത്ത്

ന്യൂദൽഹി- ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ കോടതികളുടെ ചരിത്രങ്ങൾ, വ്യാവസായിക വിപ്ലവം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ 11, 12 ക്ലാസുകളിലെ ചരിത്ര, പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് സി.ബി.എസ്.ഇ ഒഴിവാക്കി. പത്താം ക്ലാസ് സിലബസിൽ, 'ആഗോളവൽക്കരണത്തിന്റെ ആഘാതം കാർഷികമേഖലയിൽ' എന്ന വിഷയം 'ഭക്ഷ്യസുരക്ഷ' എന്ന അധ്യായത്തിൽ നിന്ന് ഒഴിവാക്കി. മതം, വർഗീയത, രാഷ്ട്രീയം - വർഗീയത, മതേതര രാഷ്ട്രം' എന്ന വിഭാഗത്തിൽ ഫൈസ് അഹമ്മദ് ഫൈസിന്റെ ഉറുദു ഭാഷയിലുള്ള രണ്ട് കവിതകളുടെ വിവർത്തന ഭാഗങ്ങളും ഈ വർഷം ഒഴിവാക്കി.
'ജനാധിപത്യവും വൈവിധ്യവും' എന്ന വിഷയത്തിലുള്ള കോഴ്സ് ഉള്ളടക്ക അധ്യായങ്ങളിൽ നിന്നും സി.ബി.എസ്.ഇ ഒഴിവാക്കി. 
സിലബസ് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങൾ വരുത്തിയതെന്നും നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻ.സി.ഇ.ആർ.ടി) ശുപാർശകൾക്ക് അനുസൃതമായാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

Latest News