Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പഴയ ചോദ്യപേപ്പര്‍; സൈക്കോളജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ മാറ്റി നല്‍കിയതിനെത്തുടര്‍ന്ന് പരീക്ഷകള്‍ റദ്ദു ചെയ്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ ഉപരോധസമരം.

കണ്ണൂര്‍- കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പില്‍ വന്‍ വീഴ്ച.  ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സൈക്കോളജി പരീക്ഷ റദ്ദാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നേതൃത്വത്തില്‍ സര്‍വ്വകലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരീക്ഷകള്‍ക്കാണ് 2020 ലെ ചോദ്യപേപ്പര്‍ ഉപയോഗിച്ചത്. ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിലെ വീഴ്ച സമ്മതിച്ച സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു. ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്.  ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ.  ആര്‍.കെ.ബിജു വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.
                           
 

 

Latest News