കല്യാണവീട്ടില്‍ നാനില്‍ തുപ്പുന്ന വീഡിയോ, യു.പിയില്‍ പോലീസ് കേസ്

ഗാസിയാബാദ്- കല്യാണ വീട്ടില്‍ പാചകക്കാരന്‍ നാനില്‍ തുപ്പിയെന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസ്. ഗാസിയാബാദിലാണ് സംഭവം. കല്യാണ വീട്ടില്‍ തന്തൂര്‍ അടുപ്പില്‍
ഇടുന്നതിനുമുമ്പ് നാനില്‍ തുപ്പുന്നതായുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ മോഡിനഗര്‍ പോലീസ് ഇന്‍ചാര്‍ജിനു നിര്‍ദേശം നല്‍കിയതായി ഗാസിയാബാദ് പോലീസ് ട്വിറ്ററില്‍ അറിയിച്ചു.

 

Latest News