Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്ലാച്ചിമട പോരാട്ടത്തിന് ഇരുപത് വയസ്സ്

തുടക്കത്തിൽ സമരത്തിനെതിരായിരുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളിൽ പലതും പിന്തുണയുമായെത്തി. 2004 ജനുവരി 21, 22, 23 തീയതികളിൽ പ്ലാച്ചിമടയിലും പുതുശ്ശേരിയിലുമായി നടന്ന ലോകജല സമ്മേളനം സമരത്തിന്റെ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു.  ജലനിയമം, പരിസ്ഥിതി നിയമം, ഫാക്ടറി ആക്ട്, മാലിന്യം കൈകാര്യം ചെയ്യൽ നിയമം, പട്ടികജാതി/വർഗ പീഡന നിരോധന നിയമം, ഇന്ത്യൻ പീനൽ കോഡ്, ജലവിനിയോഗ ഉത്തരവ്, ഭൂജല ആക്ട്, ഇന്ത്യൻ ഈസ്‌മെന്റ് ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. സമരത്തിനൊപ്പം നിയമ യുദ്ധവും സജീവമായി. 

 

ലോകത്തെ ഏറ്റവും വലിയ കുത്തകകളിൽ ഒന്നായ കൊക്കകോളയെ പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കമെന്നു പറയാവുന്ന, പ്രധാനമായും ദളിതരും ആദിവാസികളും ജീവിക്കുന്ന പ്ലാച്ചിമട എന്ന ഗ്രാമം മുട്ടുകുത്തിച്ച ഐതിഹാസിക പോരാട്ടത്തിന് ഏപ്രിൽ 22 ന് 20 വയസ്സു തികയുകയാണ്. കമ്പനി പൂട്ടിക്കാൻ കഴിഞ്ഞു എങ്കിലും ഇപ്പോഴും ആ ചരിത്ര പോരാട്ടം പൂർണണ്ണമായും വിജയിച്ചു എന്നു പറയാനാകില്ല.  രണ്ടു പതിറ്റാണ്ടു കാലം പെരുമാട്ടി പഞ്ചായത്തിലെ കർഷകരും ആദിവാസി സമുദായാംഗങ്ങളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന് മാത്രമല്ല, അത് നിയമ കുരുക്കുകളിലുമാണ്. 

2002 ഏപ്രിൽ 22 ന് ആദിവാസി നേതാവ് സികെ ജാനുവാണ് സമരം ഉദ്ഘാടനം ചെയ്തത്. ലോക സമര ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ പ്ലാച്ചിമട സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച ഒരു ആഗോള കുത്തക കമ്പനിക്കെതിരെ ഒരു പറ്റം പാവപ്പെട്ട മനുഷ്യരുടെ അവകാശ പോരാട്ടമായിരുന്നു. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ചരിത്രത്തിലിടം നേടി. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പുനെ, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ കോളക്കെതിരായ സമരങ്ങൾക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടി. അതേസമയം കൊക്കകോള പ്ലാച്ചിമടയിൽ നിന്നും പിൻവാങ്ങിയെങ്കിലും കമ്പനി അവിടത്തെ ജനങ്ങൾക്കും പരിസ്ഥിതിക്കും വരുത്തിവെച്ച നഷ്ടങ്ങൾ ഇന്നും അതുപോലെ നിലനിൽക്കുന്നു എന്നതാണ് ദുരന്തം. 


2011 ജൂലൈയിൽ കൊക്കകോളയുടെ വാദങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ബിൽ സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ഇതിനുള്ള മറുപടിയും നൽകിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഒടുവിൽ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടു കൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചു. 
2000 മാർച്ച് പകുതിയോടെയാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. ആറു മാസങ്ങൾക്കുള്ളിൽ തന്നെ തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പു താഴുന്നത് ഗ്രാമവാസികൾ തിരിച്ചറിഞ്ഞു. ചില കിണറുകൾ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം മലിനവും ഉപയോഗശൂന്യവുമായി. അത് കുടിക്കാനും കുളിക്കാനും ഉപയോഗിച്ചവരിൽ വയറിളക്കവും തലകറക്കവും മറ്റസുഖങ്ങളും കാണപ്പെട്ടു. കൂടാതെ വളം എന്ന പേരിൽ വിതരണം ചെയ്ത രാസമാലിന്യങ്ങൾ ഉപയോഗിച്ച കൃഷിഭൂമി മുഴുവൻ തരിശായി. ഇതോടെയാണ് ഇവിടം സമരഭൂമിയായത്. കമ്പനിയുടെ കൂറ്റൻ മതിലിനോട് ചേർന്നുകിടക്കുന്ന വിജയനഗർ കോളനി, പ്ലാച്ചിമട കോളനി, മാധവൻ നായർ കോളനി, വേലൂർ കോളനി, രാജീവ് നഗർ കോളനി, കുഞ്ചിമേനോൻ പതി കോളനി, തൊട്ടിച്ചിപ്പതി കോളനി എന്നീ പ്രദേശങ്ങളാണ്  പ്രധാനമായും വെള്ളം കിട്ടാതെ വലഞ്ഞത്.  ഏകദേശം 2000 കുടുംബങ്ങളെ ഇതു ബാധിച്ചു.  നിലക്കടല, കോറ, ചാമ, തിന, പരുത്തി, മുതിര, ചോളം എന്നിവയെല്ലാം കൃഷി ചെയ്തിരുന്ന ഭൂമിയാണ് കൊക്കകോള ചെറിയ വിലയ്ക്കു  തട്ടിയെടുത്തത്. 48 ഏക്കർ ഭൂമിയിലാണ് 24 കുഴൽ കിണറുകൾ തുരന്നു വെള്ളം ഊറ്റിയെടുത്തത്. കൂടാതെ നാലു സെന്റ് വീതമുള്ള രണ്ടു കുളങ്ങളും കമ്പനിക്കകത്തു കുഴിച്ചിരുന്നു. പ്രതിദിനം 5,61,000 ലിറ്റർ വെള്ളമാണ് കമ്പനി ഉപയോഗിച്ചത്. ഒരു ലിറ്റർ കോള ഉൽപാദിപ്പിക്കാൻ  ശരാശി 4 ലിറ്ററോളം വെള്ളം ആവശ്യമാണ്. കേവലം 135 സ്ഥിരം തൊഴിലാളികളും 300 ദിവസ വേതന തൊഴിലാളികളുമാണ് കമ്പനിയിൽ  ജോലി ചെയ്തുവന്നത്. 

കുടിവെള്ള ചൂഷണത്തിന്റേയും മലിനീകരണത്തിന്റേയും വാർത്തകൾ വന്നതോടെ ഡോ. സതീഷ് ചന്ദ്രനെ പോലുള്ള വിദഗ്ധർ പ്ലാച്ചിമടയിലെത്തി. അദ്ദേഹത്തിന്റെ പഠനം കമ്പനിക്കെതിരായ ആരോപണങ്ങൾ ശരിവെച്ചു. എന്നാൽ ജനങ്ങൾക്കുള്ള കുടിവെള്ളം നൽകാമെന്ന് പറഞ്ഞ് കമ്പനി രംഗം തണുപ്പിച്ചു. പക്ഷേ വാക്കു പാലിച്ചില്ല. തുടർന്ന് അമേരിക്ക ആസ്ഥാനമായുള്ള കോർപ് വാച്ച് സംഘടനയുടെ ഇന്ത്യൻ കോ ഓർഡിനേറ്റർ നിത്യാനന്ദ് ജയരാമനും മനുഷ്യാവകാശ പ്രവർത്തകനായ സി.ആർ ബിജോയും സ്ഥലത്തെത്തി. സമീപപ്രദേശങ്ങളിലെ  കിണറുകളിലെ വെള്ളം  പരിശോധിച്ചപ്പോൾ അവ മലിനമാണെന്ന് ബോധ്യപ്പെട്ടു. പാലക്കാട് ഡിഎംഒയും അതു ശരിവെച്ചു. തുടർന്നാണ് പ്ലാച്ചിമടയിൽ ഐതിഹാസിക സമരം ആരംഭിച്ചത്. വളമെന്ന പേരിൽ പ്രദേശത്തെ കർഷകർക്ക് കമ്പനി വിതരണം ചെയ്ത ഖരമാലിന്യത്തിൽ ബിബിസി ചാനൽ അടക്കമുള്ള സംഘങ്ങൾ മാരകവിഷ പദാർഥങ്ങളായ കാഡ്മിയം, ലെഡ് എന്നതിന്റെ  അംശങ്ങൾ കണ്ടെത്തിയത് സമരത്തിന് വമ്പിച്ച പിന്തുണ ലഭിക്കാൻ സഹായകമായി.  പ്ലാച്ചിമട സമര ചരിത്രത്തിൽ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൺമെന്റ് ഡയറക്ടർ സുനിത നരെയ്‌ന്റെ സംഭാവന സമാനതകളില്ലാത്തതാണ്. കൊക്കകോളയിലും പെപ്‌സിയിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് അവരായിരുന്നു. 

തുടക്കത്തിൽ സമരത്തിനെതിരായിരുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളിൽ പലതും പിന്തുണയുമായെത്തി. 2004 ജനുവരി 21, 22, 23 തീയതികളിൽ പ്ലാച്ചിമടയിലും പുതുശ്ശേരിയിലുമായി നടന്ന ലോകജല സമ്മേളനം സമരത്തിന്റെ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു.  ജലനിയമം, പരിസ്ഥിതി നിയമം, ഫാക്ടറി ആക്ട്, മാലിന്യം കൈകാര്യം ചെയ്യൽ നിയമം, പട്ടികജാതി/വർഗ പീഡന നിരോധന നിയമം, ഇന്ത്യൻ പീനൽ കോഡ്, ജലവിനിയോഗ ഉത്തരവ്, ഭൂജല ആക്ട്, ഇന്ത്യൻ ഈസ്‌മെന്റ് ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. സമരത്തിനൊപ്പം നിയമ യുദ്ധവും സജീവമായി.  2004 ഫെബ്രുവരി 21 ന് സർക്കാർ പാലക്കാട് ജില്ല വരൾച്ച ബാധിതമെന്നു പ്രഖ്യാപിച്ചു. അതോടെ കമ്പനിക്കു പ്രവർത്തനം തുടരാനായില്ല. തുടർന്ന്  വർഷങ്ങൾ നീണ്ടുനിന്ന  നിയമ പോരാട്ടത്തിനു ശേഷമാണ് കമ്പനി എന്നെന്നേക്കുമായി പൂട്ടാനുള്ള സുപ്രീം കോടതി വിധിയുണ്ടായത്.  

Latest News