Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വറുത്ത മീന്‍ കഴിച്ചതിനെ തുടര്‍ന്ന് അവശയായ സ്ത്രീ ആശുപത്രിയില്‍

ഇടുക്കി- വറുത്ത മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീ ആശുപത്രിയില്‍. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയില്‍ നിന്നു വിവരങ്ങള്‍ തേടി. മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും ഉണ്ടായെന്നും നടക്കാന്‍ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയില്‍ പിടിച്ച് നിരങ്ങിയാണ് സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞത്.  ഉടനെ തന്നെ ഇവര്‍ പുഷ്പവല്ലിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം, വാഹനത്തില്‍ കൊണ്ടുവന്ന കേര മീനാണ് പുഷ്പവല്ലി വാങ്ങിയത്. അയല്‍വാസികളും മീന്‍ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക് അസ്വസ്ഥ അനുഭവപെട്ടതിനാല്‍ ഉപയോഗിക്കാതെ കളഞ്ഞതായി പറഞ്ഞു.
ഒരാഴ്ച മുന്‍പ് തൂക്കുപാലം മേഖലയില്‍ പച്ചമീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തിരുന്നുവെന്നും മീന്‍ കഴിച്ച കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ട ചികിത്സ തേടിയെന്നും പട്ടം കോളനി മെഡികല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്ന്  ആറ് സ്ഥലങ്ങളിലായി നടന്ന റെയ്ഡില്‍ പഴകിയ 25 കിലോ മീന്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയുടെ സാംപിളുകള്‍ തിരുവനന്തപുരത്തെ സ്‌റ്റേറ്റ് അനലിറ്റികല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

 

Latest News