കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ  മാറ്റിവച്ചു; ജൂണ്‍ 13ന് ആരംഭിക്കും

തിരുവനന്തപുരം- കേരളത്തിലെ  പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചത് പോലെ ജൂണ്‍ 2ന് തന്നെ മോഡല്‍ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനോത്സവം ജൂണ്‍ 1ന് തന്നെ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒന്നാം ക്ലാസു മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 1 ന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം സംഘടിപ്പിച്ചുകൊണ്ടാവും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുക. സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു. 

Latest News