ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനിരുന്ന മലയാളി സൗദിയില്‍ നിര്യാതനായി

ജിദ്ദ- നാട്ടില്‍ പോകാന്‍ ഫൈനല്‍ എക്‌സിറ്റടിച്ച് കാത്തിരിക്കുകയായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പത്തനംതിട്ട മെഴുവേലി സ്വദേശി ഉലകംപറമ്പിൽ  ഗീവര്‍ഗീസ് ഡാനിയേലാ(69)ണ് മരിച്ചത്.  38 വര്‍ഷമായി സൗദി കേബിളില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ മഹ്ജറിലെ താമസസ്ഥലത്താണ് ഹൃദയാഘാതമുണ്ടായത്. ചെറിയാൻ ഡാനിയേലിന്റെ മകനാണ്. 

 

Latest News