നടന്‍ അക്ഷയ് കുമാറിനെ കുടഞ്ഞ് ട്വിറ്റര്‍, പഴയ സിഗരറ്റ് പരസ്യം കുത്തിപ്പൊക്കി

മുംബൈ- പുകയിലയെ ഒരിക്കലും സാധൂകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന പ്രസ്താവന ഇറക്കിയ നടന്‍ അക്ഷയ് കുമാറിനെ കുടഞ്ഞ് സോഷ്യല്‍ മീഡിയ. താരത്തിന്റെ പഴയ സിഗരറ്റ് പരസ്യം വലിച്ചു പുറത്തിട്ടാണ് ട്വിറ്ററില്‍ പരിഹാസവും വിമര്‍ശവും നിറഞ്ഞത്.
രൂക്ഷ വിമര്‍ശനങ്ങളെ തുടര്‍ന്ന് പാന്‍ മസാല പരസ്യത്തില്‍നിന്ന് പിന്മാറിയതിനുശേഷമായിരുന്നു അക്ഷയ് കുമാറിന്റെ പുകയിലയെ അംഗീകരിച്ചിട്ടില്ലെന്ന പ്രസ്താവന.
വിമല്‍ എലൈച്ചിയുടെ  പരസ്യത്തില്‍നിന്നാണ് താരം പിന്മാറിയത്. പുകയിലയെ അംഗീകരിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ട്വിറ്ററില്‍ വന്നയുടന്‍ മറ്റുള്ളവര്‍ പഴയ പരസ്യം പുറത്തെടുത്തു.
നുണയാ, സിഗരറ്റ് പിന്നെ റോസാദളങ്ങള്‍ കൊണ്ടാണോ നിര്‍മിക്കുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ഉജ്വല്‍ നാനാവതി ട്വിറ്ററില്‍ ചോദിച്ചത്. നിങ്ങളെപ്പോലുള്ള ഒരു വ്യക്തി വിജയത്തിന്റെ മാതൃകയാകുന്ന രാജ്യത്തോട് ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News