ന്യൂദല്‍ഹി- ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വീടുകളും കടകളും ജെ.സി.ബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്ത്തതനാല് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ദുരവസ്ഥ കാണാതെ ജെ.സി.ബി ഫാക്ടറി ഉദ്ഘാടനം ചെയ്ത യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി പ്രതിഷേധാര്‍ഹമാണന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യ.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തില്‍ ഗുജറാത്തിലാണ് ജെസിബി ഫാക്ടറി ഉദ്ഘാടനം ചെയ്തത്.
ന്യൂനപക്ഷ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള വീടുകളും കടകളും പൊളിക്കാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തെ തുടര്‍ന്ന് മുസ്്ലിംകള്‍ നേരിടുന്ന ദുരവസ്ഥയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മൗനം പാലിച്ചതിനെ ആംനസ്റ്റി ചോദ്യം ചെയ്തു.
ഗുജറാത്തിലെ ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങില്‍ ബോറിസ് ജോണ്സണ് പങ്കെടുത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ആംനസ്റ്റി ഇന്ത്യ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ച് ചര്‍ച്ച ബോറിസ് ജോണ്സണ് തയാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ത്യന്‍ അധികൃതര്‍ മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ യുകെ സര്‍ക്കാര്‍ മൗനം തുടരാന്‍ പാടില്ല. ചര്‍ച്ചാ മേശയിലേക്ക് മനുഷ്യാവകാശങ്ങള്‍ കൊണ്ടുവരണം- ആംനസ്റ്റി ഇന്ത്യ ആവശ്യപ്പെട്ടു.