പത്താം ക്ലാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്- പത്താം ക്ലാസ് പരീക്ഷ എഴുതി തിരിച്ചത്തെയ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തന്‍പുരയില്‍ ജയ ദാസന്റെ മകള്‍ അനുശ്രീ (15) ആണ് മരിച്ചത്.
ഫിസിക്‌സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ മുകള്‍ നിലയിലെ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു. വിളി കേള്‍ക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ജനലിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ഷീജ, സഹോദരി: അനഘ.
ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനുശ്രീ. ഫിസിക്‌സ് പരീക്ഷയും നേരത്തേ നടന്ന കണക്ക് പരീക്ഷയും പ്രയാസകരമായിരുന്നെന്ന് അനുശ്രീ പറഞ്ഞിരുന്നു.

 

Latest News