Sorry, you need to enable JavaScript to visit this website.

സ്വന്തമായി കാറില്ലാത്ത സൗദി പൗരൻമാർക്കും ഓൺലൈൻ ടാക്‌സി സർവീസ് നടത്താം

റിയാദ് - ഓൺലൈൻ ടാക്‌സി സർവീസുകൾക്ക് മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള കാറുകൾ ഉപയോഗിക്കാൻ സൗദി പൗരന്മാരെ പൊതുഗതാഗത അതോറിറ്റി അനുവദിച്ചു. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള കാർ, ഉടമ നിയമാനുസൃതം നൽകുന്ന ഓതറൈസേഷൻ പ്രകാരം മറ്റൊരു സൗദി പൗരനെ ഓൺലൈൻ ടാക്‌സി സർവീസിന് ഉപയോഗിക്കാനാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി സ്വന്തമായി കാറില്ലാത്തവർക്കും ഓൺലൈൻ ടാക്‌സി സേവന മേഖലയിൽ ജോലി ചെയ്യാൻ സാധിക്കും. 
ഓൺലൈൻ ടാക്‌സി മേഖലയിൽ ജോലി ചെയ്യുന്ന സൗദി ഡ്രൈവർമാർക്കുള്ള പ്രായവ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്. ഓൺലൈൻ ടാക്‌സി മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ സംരഭകരെ സഹായിക്കുന്ന നിലക്ക് ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ടാക്‌സി നിയമാവലി പൊതുഗതാഗത അതോറിറ്റി പരിഷ്‌കരിച്ചു. ഇത് ഈ മാസം 24 മുതൽ പ്രാബല്യത്തിൽവരും.
 

Latest News