വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി- വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കളമശ്ശേരി പത്തടിപ്പാലം കിന്റര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ എന്‍. ശ്രീഹരി(43)യാണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശിനിയാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചി കതൃക്കടവിലെയും ചിറ്റൂര്‍ റോഡിലെയും ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. പെരുമ്പാവൂര്‍ എ.എം റോഡ് സ്വദേശിയായ ഡോക്ടര്‍ തൃപ്പൂണിത്തുറ എരൂരിലെ ഗ്ലോസ്സി അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. അറസ്റ്റിലായ ഡോക്ടറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Latest News