ന്യൂദൽഹി- ദൽഹിയിൽ മുസ്ലിംകളെ ലക്ഷ്യമാക്കിയുള്ള സർക്കാർ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയാണ് നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്നതാണ്. സ്വന്തം ഹൃദയത്തിലെ വിദ്വേഷമാണ് ബി.ജെ.പി ബുൾഡോസ് ചെയ്യേണ്ടതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
This is a demolition of India’s constitutional values.
— Rahul Gandhi (@RahulGandhi) April 20, 2022
This is state-sponsored targeting of poor & minorities.
BJP must bulldoze the hatred in their hearts instead. pic.twitter.com/ucSJK9OD9g






