Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം

റിയാദ് - സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്ര്‍ അവധി നാലു ദിവസമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
റമദാന്‍ 29 (ഏപ്രില്‍ 30) ന് ശനിയാഴ്ച ഡ്യൂട്ടി അവസാനിക്കുന്നതു മുതല്‍ നാലു ദിവസമാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഈദുല്‍ ഫിത്ര്‍ അവധി.

പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയിലെ 24-ാം വകുപ്പിലെ രണ്ടാം ഖണ്ഡിക തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സ്‌കൂള്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ പെരുന്നാള്‍ അവധി നേരത്തെയാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.  വിശുദ്ധ റമദാനില്‍ വിദ്യാര്‍ഥികളുടെ സൗകര്യം മാനിച്ചും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് പെരുന്നാള്‍ അവധി നേരത്തെയാക്കാന്‍ രാജാവ് നിര്‍ദേശിച്ചത്. നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ വിശുദ്ധ റമദാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെല്ലാം റമദാന്‍ കൂടി ഉള്‍പ്പെടുന്ന നിലയിലാമ് വേനലവധിക്കാലം ക്രമീകരിച്ചിരുന്നത്. ഈ വര്‍ഷം റമദാന്‍ 24 (ഏപ്രില്‍ 25) ന് തിങ്കളാഴ്ച പെരുന്നാള്‍ അവധിക്ക് സ്‌കൂളുകള്‍ അടക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. റമദാന്‍ 20 (ഏപ്രില്‍ 21) ന് വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നതു മുതല്‍ ആരംഭിക്കുന്ന നിലയില്‍ പെരുന്നാള്‍ അവധിയില്‍ ഭേദഗതി വരുത്താനാണ് സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരിക്കുന്നത്. പെരുന്നാള്‍ അവധി ഭേദഗതി ആനുകൂല്യം അധ്യാപകര്‍ക്കും ലഭിക്കും.

 

 

Latest News