കൊല്ലം -ആര്.എസ്.പി പുനര്‍വിചിന്തനം നടത്തണമെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനക്കെതിരേ
ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്.ജയരാജന്റേത്
ഉണ്ടയില്ലാ വെടിയാണെന്ന് അസീസ് സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
ആര്.എസ്.പിയെ തകര്‍ത്ത് സി.പി.എമ്മിന്റെ അടിമയാക്കി കൊണ്ടുപോകാന്‍ ശ്രമിക്കേണ്ടെന്നും അതിനു വെച്ച വെള്ളം ജയരാജന് വാങ്ങി വച്ചാല്‍ മതിയെന്നും അസീസ് പറഞ്ഞു. ആര്.എസ്.പി മുന്നണി വിടാന്‍ ഇടയായ സാഹചര്യം ജയരാജന് പഠിക്കട്ടെ. അന്ന് മുന്നണി യോഗങ്ങളിലൊന്നും ജയരാജന് ഉണ്ടായിരുന്നില്ല. ആ പ്രശ്നങ്ങള്‍ക്ക് ആദ്യം പരിഹാരം ഉണ്ടാക്കട്ടെ.
അതിനു ശേഷം മതി ആര്.എസ്.പിയുമായി ചര്‍ച്ച നടത്തേണ്ടത്.നിലവില്‍ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്നും അസീസ് പറഞ്ഞു.






