Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലുന്ന രാഷ്ട്രീയം നമുക്ക് വേണ്ട 

കണ്ണൂർ ജില്ലയും തൊട്ടടുത്ത കോഴിക്കോട്ടെ നാദാപുരവുമായിരുന്നു കഴിഞ്ഞ ഏതാനും ദശകങ്ങളായി  കേരളത്തിന്റെ സംഘർഷ മേഖല. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ വടക്കേ മലബാറിലെ പ്രശ്‌ന മേഖല പൊതുവെ ശാാന്തമാണ്. തലശ്ശേരിക്കടുത്ത തലായിയിൽ അടുത്തിടെയുണ്ടായ ഒറ്റപ്പെട്ട സംഭവം വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ആവർത്തിച്ചുള്ള നിരോധാജ്ഞയും ഹർത്താലും തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ മറന്നു കഴിഞ്ഞു. ആർ.എസ്.എസ്-സി.പി.എം കൊലപാതകങ്ങളായിരുന്നു ഇവിടെ അരങ്ങേറിയതിൽ ഭൂരിഭാഗവും. പ്രമുഖരുടെ മധ്യസ്ഥതയിലുള്ള അനുരഞ്ജന ചർച്ചകളിലൂടെയാണ് ഇവിടെ സമാധാനത്തിന് വഴി തുറന്നതെന്ന് പറഞ്ഞു കേട്ടിരുന്നു. എങ്കിൽ അതേ മാർഗം പാലക്കാട്-ആലപ്പുഴ സംഘർഷത്തിലും ഉപയോഗിക്കരുതോ? ഇവിടത്തെ രാഷ്ട്രീയ-സാമുദായിക നേതാക്കളാരും ചൊവ്വ ഗ്രഹത്തിൽ നിന്ന് വന്നവരൊന്നുമല്ല. എല്ലാവരും പരസ്പരം സുപരിചിതർ. സർക്കാർ മുൻകൈയെടുത്ത് സമാധാന വാഴ്ച പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. 

 

   
മതസൗഹാർദത്തിന്റെ സൗരഭ്യമുയർന്ന നാടാണ് കേരളം. ഇന്ത്യക്കാകെ മാതൃകയാണ്  നമ്മുടെ സംസ്ഥാനം. ഉച്ചനീചത്വങ്ങളും അസമത്വങ്ങളും വെടിഞ്ഞ മലയാളി മതമൈത്രിയൂട്ടിയുറപ്പിച്ചാണ് മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ അസൂയക്ക് പാത്രമായത്.   തലമുറകളുടെ പ്രയാണം ഒരിക്കലും പിന്നോട്ടേക്കാവരുത്. രാഷ്ട്രീയ കക്ഷികൾ പലതുണ്ടെങ്കിലും തെരഞ്ഞെടുപ്പു കാലത്തെ വീറും വാശിയുമൊഴിച്ചാൽ എല്ലാവരും നല്ല സൗഹൃദത്തിലാണ് കഴിയുന്നത്. 
കേരളത്തിന്റെ മതസൗഹാർദമെന്നത് ഭംഗിവാക്കല്ല. നൂറ്റാണ്ടുകളുടെ പ്രയത്‌നത്തിലൂടെ നമ്മൾ ആർജിച്ചെടുത്തതാണ്. ഇതര സംസ്ഥാനങ്ങൾക്ക് വഴികാട്ടിയായ സംസ്ഥാനമാണ് കേരളം. കലാ സാംസ്‌കാരിക രംഗങ്ങളിൽ മികവ് കാട്ടിയ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണ് നേട്ടങ്ങൾ കൊയ്തത്.  മലയാള നാടിന്റെ പ്രകൃതി പോലെ സുന്ദരമാണ് ഇവിടത്തെ ജീവിത രീതിയും. ഒറ്റപ്പെട്ട രാഷ്ട്രീയ സംഘട്ടനങ്ങൾ ഉത്തര കേരളത്തിലെ  ഗ്രാമങ്ങളിൽ നടക്കുമ്പോഴും സമാധാനത്തിന്റെ തുരുത്തെന്ന സൽപേര് നിലനിറുത്താൻ കേരളത്തിനായിട്ടുണ്ട്. 


ഇവയെല്ലാം പെട്ടെന്ന് ഇല്ലാതാക്കാൻ ആരെങ്കിലും തുനിയുന്നെങ്കിൽ അത് ആത്മഹത്യാപരമാണ്. പാലക്കാട്ടും ആലപ്പുഴയിലും ഉരുണ്ടു കൂടിയ കാർമേഘങ്ങൾ ശുഭസൂചകമല്ല. പാലക്കാട്ട് 24 മണിക്കൂറിനിടെ രണ്ടു അരുംകൊലകളാണ് അരങ്ങേറിയത്.  അതും വെറും പതിനഞ്ച് കിലോ മീറ്റർ ചുറ്റളവിലെ പ്രദേശങ്ങളിൽ. വെള്ളിയാഴ്ച മലയാളികൾക്ക് ആഘോഷ നാളായിരുന്നു. സമൃദ്ധിയിലേക്ക് കണ്ണു തുറക്കുന്ന വിഷുവും ദുഃഖ വെള്ളിയാഴ്ചയും റമദാൻ മാസത്തിലെ ജുമുഅ ദിവസവും. മതസൗഹാർദത്തിന്റെ പ്രതീകമായി ആഘോഷങ്ങൾ ഒരുമിച്ചെത്തിയതിന്റെ ആവേശത്തിലായിരുന്നു സമൂഹ മാധ്യമങ്ങൾ. അതിനിടയ്ക്കാണ് പാലക്കാട്ടു നിന്ന് ആദ്യ കൊലപാതകത്തിന്റെ വിവരമറിയുന്നത്. വിഷു ദിനത്തിൽ പാലക്കാട്ട്  പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്ന് 24 മണിക്കൂർ തികയും മുമ്പാണ് ആർഎസ്എസ് നേതാവിനെയും സമാന രീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം അക്ഷരാർഥത്തിൽ ഞെട്ടി. 


ആലപ്പുഴയിലേതിന് സമാനമാണ് പാലക്കാട്ടെ സംഭവങ്ങൾ.  ആ സംഭവത്തിന് ശേഷം നാല് മാസം തികയുമ്പോഴാണ് പാലക്കാട്ട്  കൊലപാതകങ്ങൾ അരങ്ങേറിയത്. ഡിസംബറിലാണ് ആലപ്പുഴയിൽ  ആർഎസ്എസ്  -എസ്ഡിപിഐ സംഘർഷം ഉടലെടുത്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് അന്ന് കൊല്ലപ്പെട്ടത്. ഷാൻ കൊല്ലപ്പെട്ട് അഞ്ച് മണിക്കൂറിനുള്ളിൽ സ്വന്തം വീട്ടിനുള്ളിൽ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. 
പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ വെള്ളിയാഴ്ച ഉച്ചക്കാണ് പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുബൈർ. കാറിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ വെട്ടുകയായിരുന്നു. പിതാവിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ വെട്ടിക്കൊന്നത്. മറ്റൊരു കാറിൽ അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. സുബൈറിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ്  ശനിയാഴ്ച പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവിനെയും അക്രമികൾ വെട്ടി വീഴ്ത്തിയത്.  
സഹിഷ്ണുതയുടെ പ്രകൃതം ഉപേക്ഷിക്കാൻ എന്ത് പ്രകോപനമാണ് പെട്ടെന്ന് ഇവിടെയുണ്ടായത്? കേരളത്തെ തകർക്കാൻ ആസൂത്രിതമായ രീതിയിൽ കച്ചകെട്ടിയിറങ്ങിയ ഇരുട്ടിന്റെ  വക്താക്കൾ നമുക്ക് ചുറ്റുമുണ്ട്. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ  വിലപ്പെട്ടതെല്ലാം കത്തിച്ചാമ്പലാവാൻ ഏറെ നേരം  വേണ്ടിവരില്ല. കേരളത്തിന്റെ ജനകീയ മനസ്സാക്ഷി എന്നും വർഗീയതക്കെതിരെ  ഉറച്ച നിലപാടെടുത്തിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ സംഘടനകൾ സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കുന്നതിനൊപ്പം ഭരണാധികാരികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. രണ്ടു കൊലപാതകങ്ങളും നടന്നത് പട്ടാപ്പകൽ ആളുകൾ കണ്ടു നിൽക്കേയാണ്. 


പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചയാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമെങ്കിൽ ഇന്റലിജൻസ് വിഭാഗം അഴിച്ചുപണിയാൻ സർക്കാർ തയാറാവണം. 
ആശയങ്ങളെ ആയുധം കൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും കൊലപാതകങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം കൊണ്ടല്ല. സാമുദായിക ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണെന്ന് വ്യക്തം. ഇത് നേരിടാൻ പോലീസ് ബലം പ്രയോഗിക്കേണ്ടി വന്നാലും ലക്ഷ്യമാണ് പ്രധാനം. 
കണ്ണൂർ ജില്ലയും തൊട്ടടുത്ത കോഴിക്കോട്ടെ നാദാപുരവുമായിരുന്നു കഴിഞ്ഞ ഏതാനും ദശകങ്ങളായി  കേരളത്തിന്റെ സംഘർഷ മേഖല. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ വടക്കേ മലബാറിലെ പ്രശ്‌ന മേഖല പൊതുവെ ശാാന്തമാണ്. തലശ്ശേരിക്കടുത്ത തലായിയിൽ അടുത്തിടെയുണ്ടായ ഒറ്റപ്പെട്ട സംഭവം വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ആവർത്തിച്ചുള്ള നിരോധാജ്ഞയും ഹർത്താലും തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർ മറന്നു കഴിഞ്ഞു. ആർഎസ്എസ്-സിപിഎം കൊലപാതകങ്ങളായിരുന്നു ഇവിടെ അരങ്ങേറിയതിൽ ഭൂരിഭാഗവും. പ്രമുഖരുടെ മധ്യസ്ഥതയിലുള്ള അനുരഞ്ജന ചർച്ചകളിലൂടെയാണ് ഇവിടെ സമാധാനത്തിന് വഴി തുറന്നതെന്ന് പറഞ്ഞു കേട്ടിരുന്നു. എങ്കിൽ അതേ മാർഗം പാലക്കാട്-ആലപ്പുഴ സംഘർഷത്തിലും ഉപയോഗിക്കരുതോ? ഇവിടത്തെ രാഷ്ട്രീയ-സാമുദായിക നേതാക്കളാരും ചൊവ്വ ഗ്രഹത്തിൽ നിന്ന് വന്നവരൊന്നുമല്ല. എല്ലാവരും പരസ്പരം സുപരിചിതർ. സർക്കാർ മുൻകൈയെടുത്ത് സമാധാന വാഴ്ച പുനþഃസ്ഥാപിക്കുകയാണ് വേണ്ടത്. 


കണ്ണൂർ-തലശ്ശേരി മേഖലയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു. ദരിദ്ര കുടുംബങ്ങൾ പലതും അനാഥമായി. റോഡരികിൽ സ്ഥാപിച്ച സ്തൂപങ്ങളും സ്മാരകങ്ങളും ം അടുത്ത കാലത്ത് പൊളിച്ചു മാറ്റുകയായിരുന്നു. അതിന്റെ പേരിൽ വാശി കയറി വീണ്ടും കുഴപ്പമുണ്ടാവരുതെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. കേരളത്തിലെ ആദ്യ ആസൂത്രിത വർഗീയ കലാപമായ 1971 ലെ തലശ്ശേരി കലാപത്തിന് ശേഷമാണ് പ്രദേശത്ത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായത്. രക്തസാക്ഷികളുടേയും ബലിദാനികളുടേയും എണ്ണം പെരുകുന്നതിലെ അർഥശൂന്യത കാലമേറെ കഴിഞ്ഞിട്ടാണെങ്കിലും എല്ലാവർക്കും ബോധ്യപ്പെട്ടു. 2014 ൽ പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് അൽപം മുമ്പാണ് കുറ്റിയാടിപ്പുഴയോരത്തെ തൂണേരിയിൽ പ്രശ്‌നമുണ്ടായത്. സി..പി.എമ്മായിരുന്നു ഒരു ഭാഗത്ത്. പിണറായി വിജയൻ നേരിട്ട് സ്ഥലം സന്ദർശിച്ച് മുന്നറിയിപ്പ് നൽകിയതോടെയാണ് പാറക്കടവ് മേഖലയിലെ തീ അണഞ്ഞത്. കണ്ണൂരിലേത് പോലെയല്ല ഇപ്പോഴത്തെ അസ്വസ്ഥത. കൂടുതൽ അപകടകാരിയായ വർഗീയതയുടെ വിഷം കൂടി കലർന്നതാണ് ആലപ്പുഴയിലേയും പാലക്കാട്ടേയും കൊലക്കത്തികൾ. 


മലയാളികളുടെ പുതിയ തലമുറയ്ക്ക് ഇതിലൊന്നും താൽപര്യമില്ലെന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള തലമുറകൾക്കും ഇവിടെ സൗഹൃദത്തിൽ കഴിയേണ്ടതുണ്ട്. അതിനുള്ള വഴിയൊരുക്കേണ്ടത് നമ്മുടെ കടമയാണ്. പരസ്പരം ആക്രമിക്കുമ്പോൾ ആരും ജയിക്കുന്നില്ലെന്നതാണ് വസ്തുത. അന്യോന്യം ആദരിക്കുമ്പോഴാണ് ഇരുകൂട്ടർക്കും വിജയം. ഈ സത്യം മനസ്സിലാക്കി, പ്രകൃതിസുന്ദരമായ നാട്ടിൽ സൈ്വര ജീവിതം ഉറപ്പാക്കാൻ എല്ലാവരും ഉത്സാഹിക്കുകയാണ് വേണ്ടത്. 

Latest News