Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലൈസൻസില്ലാതെ ഓഫർ പ്രഖ്യാപിക്കുന്നതിന് വിലക്ക്

റിയാദ് - സൗദിയിൽ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി ലൈസൻസ് നേടാതെ വ്യാപാര സ്ഥാപനങ്ങൾ ഓഫറുകൾ പ്രഖ്യാപിക്കുന്നതും വാണിജ്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും നിയമനടപടികൾക്ക് കാരണമാകുമെന്ന്  വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഓഫറുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് നൽകുന്ന സേവനം വാണിജ്യ മന്ത്രാലയം സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ട്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കാൻ വാണിജ്യ മന്ത്രാലയം ശ്രമങ്ങൾ തുടരുകയാണ്. വിലയുടെ 50 ശതമാനത്തില് കുറവ് ഓഫര്‍ പ്രഖ്യാപിക്കാനും പാടില്ലെന്നും മന്ത്രാലയം അറിയിച്ചു. 

Latest News