നീലച്ചിത്രത്തില്‍ കണ്ടത് ഭാര്യയെന്ന് സംശയം, മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു

ബംഗളൂരു- അശ്ലീല വീഡിയോയില്‍ കണ്ടത് ഭാര്യയാണെന്ന് സംശയിച്ച് 40 കാരനായ ഓട്ടോ ഡ്രൈവര്‍ ഭാര്യയെ കുത്തിക്കൊന്നു.
ബി.എം റോഡിലെ റഹ്്മാനിയ നഗരയിലാണ് സംഭവം. മുബീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജഹീര്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അഞ്ച് മക്കളുടെ മുന്നില്‍വെച്ചാണ് പ്രതി ഭാര്യയെ കുത്തിക്കൊന്നതെന്ന് പോലസ് പറഞ്ഞു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായ പാഷ രണ്ട് മാസം മുമ്പ് കണ്ട വീഡിയോയിലുള്ളത് ഭാര്യയാണെന്ന് സംശയിച്ച് തര്‍ക്കം തുടങ്ങിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവ് മര്‍ദിച്ചതിനെ തുടര്‍ന്ന് 20 ദിവസം മുമ്പ് മുബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ഗൗസ് പാഷ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും മുബീന ഇടപെട്ട് പിന്തിരിപ്പുക്കുകയായിരുന്നു.

 

Latest News