അബഹ - മയക്കുമരുന്ന് ശേഖരവുമായി സ്വദേശി യുവാവിനെ അസീറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. യുവാവിന്റെ വാഹനത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 42.9 കിലോ ഹഷീഷും തോക്കും വെടിയുണ്ടകളും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.