പത്തനംതിട്ട- മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലക്ക് പരുക്കേറ്റ യുവാവ് മരിച്ചു.
ആറന്‍മുള എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഇടയാറന്‍മുള കളരിക്കോട് വടക്കേതില്‍ റോബിന്‍ ഏബ്രഹാമിനെ(26) പോലീസ് അറസ്റ്റ് ചെയ്തു.
പരുക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരിയിലെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലാണ് സംഭവം.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. തടസ്സം പിടിക്കാന്‍ ശ്രമിച്ച സന്തോഷിനും മര്‍ദനമേറ്റു. തലക്ക് അടികൊണ്ട് ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും പുലര്‍ച്ചെ രണ്ടിന് മരിച്ചു. പ്രതി റോബിന്‍ ഏബ്രഹാമിനെ രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.






