യുപിയില്‍  ദലിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ചു

റായ് ബറേലി- ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിച്ചു. അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് കുട്ടിയോട് അതിക്രമം കാണിച്ചത്. 'താക്കൂര്‍ എന്ന പേര് പറയുമോ' എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് സംഭവം നടന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. വിധവയായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കടുത്ത അതിക്രമം നേരിടേണ്ടിവന്നത്. പ്രതികളുടെ വയലില്‍ ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ അമ്മ. ജോലി ചെയ്തതിന് പണം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
 

Latest News