വിമാനങ്ങളിലും ട്രെയിനുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി യു.എസ് ജഡ്ജി റദ്ദാക്കി

ഫ്‌ളോറിഡ- അമേരിക്കയില്‍ വിമാനങ്ങളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ഉത്തരവ് ഫ്‌ളോറിഡയിലെ ഫെഡറല്‍ ജഡ്ജി റദ്ദാക്കി.
നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി കാത്രിന്‍ കിംബോള്‍ മിസെല്ലെയുടെ ഉത്തരവ്.  
ദേശീയ പൊതുജനാരോഗ്യ ഏജന്‍സി നിയമപരമായ അധികാര പരിധി കവിഞ്ഞുളള തീരുമാനമാണ് കൈക്കൊണ്ടതെന്ന് ജഡ്ജി വ്യക്തമാക്കി.  
മാസ്‌ക് ധരിക്കുന്നത് ഇനി മുതല്‍ നിര്‍ബന്ധമാക്കില്ലെന്ന് യുഎസ് ട്രാന്‍സിറ്റ് അതോറിറ്റി അറിയിച്ചു.
മാസ്‌ക് ധരിക്കണമെന്ന നിബന്ധന യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) കഴിഞ്ഞയാഴ്ച മാന്‍ഡേറ്റ് മെയ് മൂന്നു വരെ നീട്ടിയിരുന്നു.
ജഡ്ജി മിസെല്ലെയുടെ ആസ്ഥാനം ഫ്‌ളോറിഡ ആണെങ്കിലും ഫെഡറല്‍ ജഡ്ജിമാര്‍ക്ക് രാജ്യവ്യാപകമായി സര്‍ക്കാര്‍ നയങ്ങളെ തടയുന്ന വിധി പുറപ്പെടുവിക്കാന്‍ കഴിയും. ഇതോടെ എയര്‍പോര്‍ട്ട്, ട്രെയിന്‍, ടാക്‌സികള്‍, ട്രാന്‍സിറ്റ് ഹബുകള്‍ തുടങ്ങി പൊതുഗതാഗതത്തില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതായി.  

 

Latest News