Sorry, you need to enable JavaScript to visit this website.

മാതാപിതാക്കളോട് സംസാരിക്കേണ്ട, ഷെജിനൊപ്പം  പോയത് സ്വന്തം ഇഷ്ടത്തില്‍- ജോയ്‌സ്‌ന ഹൈക്കോടതിയില്‍ 

കൊച്ചി- കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്‌സ്‌നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു. ജോയ്‌സ്‌നയുടെ പിതാവ് ജോര്‍ജ് ആണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജോയ്‌സ്‌നയെ ഇന്ന് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ജോയ്‌സ്‌ന ഇന്ന് കോടതിയില്‍ ഹാജരായി. 
വിവാഹം കഴിച്ച് ഭര്‍ത്താവ് ഷെജിനൊപ്പമാണ് താന്‍ കഴിയുന്നത്. ഷെജിനൊപ്പം പോകാനാണ് താത്പര്യം. തന്നെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു.മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും, പിന്നീട് സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന അറിയിച്ചു.എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ട്. അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. 
സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
 

Latest News