ബാങ്കില്‍ സൂക്ഷിച്ച 11 കോടിയുടെ നാണയങ്ങള്‍  കാണാതായത് സി.ബി.ഐ അന്വേഷിക്കും 

ന്യൂദല്‍ഹി- സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജസ്ഥാനിലെ മെഹന്ദിപൂര്‍ ശാഖയില്‍ സൂക്ഷിച്ച 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാതായതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടി. പോലീസ് നേരത്തെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. 13 കോടി രൂപയുടെ നാണയങ്ങളാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ കുറവുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്വകാര്യ ഏജന്‍സിയെ നാണയമെണ്ണാന്‍ ഏല്‍പ്പിച്ചു. എന്നാല്‍ 2 കോടിയുടെ നാണയം മാത്രമാണ് കണ്ടെത്താനായത്. എണ്ണാന്‍ എത്തിയ ജീവനക്കാരെ താമസസ്ഥലത്തെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
 

Latest News