ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുധോള്‍- കര്‍ണാടകയിലെ മുധോളില്‍ ഒമ്പതു വയസ്സായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നാലു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി 25 കാരനായ ഭരത് പീഡിപ്പിച്ചതെന്ന് മുധോള്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.
കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബാഗല്‍കോട്ട് ഗവ.ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
മുസ്ലിം പെണ്‍കുട്ടിയെ പീഡിപ്പിച്ച ഭരത് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് ആരോപണമുണ്ട്. ഇക്കാര്യം പോലീസ് നിഷേധിച്ചു.

 

Latest News