മീററ്റ്- ഉത്തര്‍പ്രദേശിലെ മീററ്റില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ ഭര്‍ത്താവ് ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ 35 കാരിയെയാണ് തൊഴില്‍രഹിതനായ യുവാവ് കൊലപ്പെടുത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ദേവേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലക്കടിച്ച ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ദേവേന്ദ്ര യുവതിയെ മര്‍ദ്ദിക്കുന്നത് പതിവാണ്. സംഭവ ദിവസം മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടെന്നും നല്‍കാത്തതിലുള്ള അമര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ്‌പോലീസ് പറയുന്നു. ഇവര്‍ക്ക് 11 വയസ്സുള്ള ഒരു മകനുണ്ട്.
ദേവേന്ദ്രക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.






