ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം- ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എ വിജയരാഘവന്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇ.പി ജയരാജനെ കണ്‍വീനറായി തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ.പി ജയരാജനൊപ്പം എ.കെ ബാലന്റെ പേരും പാര്‍ട്ടി പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ പദവി ജയരാജനിലെത്തുകയായിരുന്നു.

Latest News