ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23 ന് അദ്ദേഹം അമേരിക്കയിലേക്ക് പോകും. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
തുടര്‍ പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. പരിശോധനകള്‍ക്കായി ജനുവരി 15ന് അമേരിക്കയില്‍ പോയിരുന്ന മുഖ്യമന്ത്രി ജനുവരി 30 നാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

 

Latest News