മുംബൈ- മഹാരാഷ്ട്രയില്‍ ശിവസേന എം.എല്‍.എയുടെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി കുര്‍ളയിലെ വസതിയിലാണ് നിയമസഭാംഗം മങ്കേഷ് കുടല്‍ക്കറുടെ ഭാര്യ രജനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദൂരുഹതയില്ലെന്നും ആത്മഹത്യയാണെന്ും പോലീസ് പറഞ്ഞു.
കുര്‍ള ഈസ്റ്റിലെ നെഹ്‌റു നഗര്‍ പ്രദേശത്തുള്ള ഡിഗ്‌നിറ്റി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫഌറ്റില്‍ രാത്രി എട്ടരയോടെ ആയിരുന്നു സംബവം. കുര്‍ള നിയമസഭാ മണ്ഡലത്തെയാണ് മങ്കേഷ് കുടല്‍ക്കര്‍ പ്രതിനിധീകരിക്കുന്നത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിമഗമനമെങ്കിലും കാരണം വ്യക്തമല്ലെന്ന് നെഹ്‌റു നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.